Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിന പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ; റൂട്ടിന്റെ വഴിയേ വിജയം കണ്ട് ഇംഗ്ലണ്ട്

ഏകദിന പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ; റൂട്ടിന്റെ വഴിയേ വിജയം കണ്ട് ഇംഗ്ലണ്ട്
, ബുധന്‍, 18 ജൂലൈ 2018 (09:12 IST)
മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കിയത്.
 
ഇന്ത്യയുയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ജോറൂട്ട്, ക്യാപ്റ്റൻ ഇയാൻ മോർഗൻ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന റൺസുകൾ ഇംഗ്ലണ്ടിന് നേറ്റിക്കൊടുക്കത്ത് ജയം.  സ്‌കോര്‍ : ഇന്ത്യ -256/8 (50 ഓവര്‍), ഇംഗ്ലണ്ട് – 260/2 (44.3 ഓവര്‍).
 
വിജയ ലക്ഷ്യലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍മാരായ ജെയിംസ് വിന്‍സും, ജോണി ബെയര്‍‌സ്റ്റോവും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ ഫോം ആവര്‍ത്തിച്ച ജോ റൂട്ട് 120 പന്തില്‍ 100 റണ്‍സ് നേടി പുറത്തകാതെ നിന്നു.  
 
ആദ്യ മൽസരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം മൽസരം ഇംഗ്ലണ്ട് 86 റൺസിന് സ്വന്തമാക്കിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യയിൽ നിന്നും ഖത്തറിലേക്ക്; ലോകകപ്പ് പന്ത് റഷ്യ ഖത്തറിന് കൈമാറി