Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമില്‍ വന്‍ അഴിച്ചുപണി; സൂപ്പര്‍താരങ്ങള്‍ക്ക് പകരം യുവരക്തങ്ങള്‍ - കോഹ്‌ലിയുടെ മനസിലിരുപ്പ് ഇങ്ങനെ

ടീമില്‍ വന്‍ അഴിച്ചുപണി; സൂപ്പര്‍താരങ്ങള്‍ക്ക് പകരം യുവരക്തങ്ങള്‍ - കോഹ്‌ലിയുടെ മനസിലിരുപ്പ് ഇങ്ങനെ

ടീമില്‍ വന്‍ അഴിച്ചുപണി; സൂപ്പര്‍താരങ്ങള്‍ക്ക് പകരം യുവരക്തങ്ങള്‍ - കോഹ്‌ലിയുടെ മനസിലിരുപ്പ് ഇങ്ങനെ
പെര്‍ത്ത് , ചൊവ്വ, 18 ഡിസം‌ബര്‍ 2018 (12:53 IST)
പെര്‍ത്തിലെ പടുകൂറ്റന്‍ തോല്‍‌വി ടീം ഇന്ത്യയെ പിടിച്ചു കുലുക്കുന്നു. അഡ്‌ലെയ്‌ഡിലെ മിന്നും ജയത്തിന്റെ ശോഭ കെടുത്തുന്നതായിരുന്നു രണ്ടാം ടെസ്‌റ്റിലെ ഇന്ത്യയുടെ പ്രകടനം. പതിവ് പോലെ ബോളര്‍മാര്‍ തിളങ്ങുകയും ബാറ്റ്‌സ്‌മാന്മാര്‍ വന്‍ തോല്‍‌വിയുമായി തുടരുന്ന സാഹചര്യത്തില്‍ ടീമില്‍ വന്‍ അഴിച്ചു പണി.

26ന് മെല്‍‌ബണില്‍ നടക്കുന്ന മൂന്നാം ടെസ്‌റ്റ് നിര്‍ണായകമായിരിക്കെ യുവതാരങ്ങളായ മായങ്ക് അഗര്‍വാളിനേയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും ടീമില്‍ ഉള്‍പ്പെടുത്തി. കാലിന് പരിക്കേറ്റ പൃഥ്വി ഷായെ ഓസീസ് പര്യടനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മയും നാട്ടിലേക്ക് വിമാനം പിടിക്കും.

പരാജയങ്ങളുടെ തോഴനായ ലോകേഷ് രാഹുല്‍ ടീമില്‍ നിന്നും പുറത്തായേക്കുമെന്നതില്‍ സംശയമില്ല. മുരളീ വിജയുടെ ടീമിലെ സ്ഥാനവും തുലാസിലാണ്. യുവതാരമെന്ന പരിഗണന വീണ്ടും ലഭിച്ചാല്‍ അഗര്‍വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക രാഹുലായിരിക്കും.

പെര്‍ത്തില്‍ നിരാശപ്പെടുത്തിയ ഉമേഷ് യാദവ് മെല്‍‌ബണില്‍ കളിക്കില്ലെന്ന് ഉറപ്പാണ്. അശ്വിന്റെ പരുക്ക് ഭേദമായില്ലെങ്കില്‍ ജഡേജയാകും യാദവിനു പകരമെത്തുക. തകര്‍ച്ചയിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഹനമാ വിഹാരി ടീമില്‍ തുടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

പെര്‍ത്തില്‍ ടീം സെലക്ഷന്‍ പാളിയെന്ന് കോഹ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ അപ്രതീക്ഷിത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. സ്പെഷ്യലിസ്റ്റ് സ്പിന്നറെ കളിപ്പിക്കേണ്ടെന്ന തീരുമാനം തിരിച്ചടിയായെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം; ഡേവിഡ് ജെയിംസിനെ പുറത്താക്കി