Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് തോൽക്കാനാവില്ല, നാലാം മത്സരം സഞ്ജുവിനും നിർണായകം, സാധ്യതാ ഇലവൻ

ഇന്ത്യയ്ക്ക് തോൽക്കാനാവില്ല, നാലാം മത്സരം സഞ്ജുവിനും നിർണായകം, സാധ്യതാ ഇലവൻ
, ശനി, 12 ഓഗസ്റ്റ് 2023 (11:24 IST)
ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വെച്ച് നടക്കും. പരമ്പരയിലെ നാലാം മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഇന്ന് തോറ്റാല്‍ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകും. വിജയിക്കാനായാല്‍ 22 എന്ന നിലയില്‍ പരമ്പരയില്‍ വെസ്റ്റിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും.
 
മൂന്നാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവ്(83) തിലക് വര്‍മ(49*) എന്നിവരുടെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. എന്നാല്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍(6), യശ്വസി ജയ്‌സ്വാള്‍(1) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. നാലാം ടി20യിലും ഓപ്പണിംഗില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. സഞ്ജു സാംസണ്‍ വിക്കന് പിന്നില്‍ തുടരും. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യതയേറെയും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളി താരത്തെ ട്രയല്‍സിന് വിളിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സഞ്ജുവിന് ശേഷം കേരളത്തിന് പുതിയ പ്രതീക്ഷ