Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജ് ടീമിലേക്ക് മടങ്ങിയെത്തുമോ ?; രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്

യുവരാജ് ടീമിലേക്ക് മടങ്ങിയെത്തുമോ ?; രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്

യുവരാജ് ടീമിലേക്ക് മടങ്ങിയെത്തുമോ ?; രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്
ന്യൂഡല്‍ഹി , തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:46 IST)
ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ നിന്നും യുവരാജ് സിംഗിനെ ഒഴിവാക്കിയ നടപടിക്കെതിരെ ഗൗതം ഗംഭീര്‍ രംഗത്ത്. യുവി വിശ്രമത്തിലാണെന്ന് വ്യക്തമാക്കിയ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനോടാണ് ഗംഭീര്‍ തന്റെ രോക്ഷം പ്രകടപ്പിച്ചത്.

യുവരാജിന്റെ കാര്യത്തില്‍ വിശ്രമം എന്ന പ്രസാദിന്റെ വാക്ക് ഒട്ടും യോജിക്കുന്നതല്ല. ഒരു പരമ്പരയില്‍ കളിപ്പിച്ച ശേഷം  അടുത്ത പരമ്പരയില്‍ സെലക്‍ട് ചെയ്യാതെ വിശ്രമം നല്‍കുന്ന നടപടി ശരിയല്ല. തുടര്‍ച്ചയായി കളിക്കണമെന്ന് യുവിക്ക് ആഗ്രഹമുണ്ടാകും. അടുത്ത ലോകകപ്പില്‍ അദ്ദേഹം കളിക്കണമെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ഗംഭീര്‍ പറഞ്ഞു.

അതേസമയം, മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് യുവരാജ് തിരിച്ചെത്തുന്ന കാര്യത്തില്‍ ഗംഭീര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ യുവി ടീമിലേക്ക് മടങ്ങിയെത്തുന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍, അദ്ദേഹം മികച്ച കളിക്കാരനായതിനാല്‍ തനിക്ക് പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലങ്കന്‍ ടീമിന്റെ അവസ്ഥ പരിതാപകരം; അപേക്ഷയുമായി സംഗക്കാര - ബാഹ്യ ഇടപെടലുകള്‍ നടന്നുവെന്ന് പരിശീലകന്‍