Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: കുടുംബത്തിനൊപ്പം നിൽക്കാൻ ഇടവേള വേണമെങ്കിൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കണം, കോലിയെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് നായകൻ

Virat Kohli: കുടുംബത്തിനൊപ്പം നിൽക്കാൻ ഇടവേള വേണമെങ്കിൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കണം, കോലിയെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് നായകൻ

അഭിറാം മനോഹർ

, വ്യാഴം, 8 ഫെബ്രുവരി 2024 (17:19 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം വിട്ടുനിന്നിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും താരത്തിന്റെ സേവനം ലഭ്യമാകില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിതെങ്കിലും കോലി ചെയ്തത് ശരിയാണെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍.
 
കോലിയുടെ കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഇനിയുള്ള 2 ടെസ്റ്റുകളില്‍ താരം വിട്ടുനില്‍ക്കുകയാണെങ്കില്‍ അത് ഇന്ത്യയ്ക്ക് കനത്ത പ്രഹരമായിരിക്കും. കോലി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരാളെ നഷ്ടമാകുന്നത് ടീമിനും പരമ്പരയ്ക്കും തന്നെ നഷ്ടമാണ്.
 
കോലി 15 വര്‍ഷക്കാലമായി ക്രിക്കറ്റില്‍ സജീവമാണ്. കുടുംബത്തിനൊപ്പം ഒരു ഇടവേള അദ്ദേഹത്തിന് ആവശ്യമെങ്കില്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കണം. കോലി ചെയ്യുന്നതാണ് ശരി.അദ്ദേഹത്തിന് എല്ലാ ആശംസകളും നല്‍കുന്നു. നാസര്‍ ഹുസൈന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ധാരാളം മികച്ച യുവ ബാറ്റര്‍മാരുണ്ട്. ഇന്ത്യയ്ക്കായി എല്ലാ ഫോര്‍മാറ്റിലും മികച്ച കളി കാഴ്ചവെയ്ക്കുന്ന കെ എല്‍ രാഹുല്‍ അടുത്ത ടെസ്റ്റില്‍ വീണ്ടും കളിക്കുമെന്ന് കരുതുന്നു. അതിനാല്‍ തന്നെ കൂടുതല്‍ മികച്ച ബാറ്റിംഗ് നിരയാകും മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കുണ്ടാവുകയെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ishan Kishan: കിഷൻ ഒളിവിലല്ല, പാണ്ഡ്യ സഹോദരങ്ങൾക്കൊപ്പം പരിശീലനത്തിലെന്ന് റിപ്പോർട്ട്