Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിപ്പട വെള്ളം കുടിക്കും; വെടിക്കെട്ട് താരം തിരിച്ചെത്തി - ഇന്ത്യക്കെതിരായുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ലണ്ടന്‍ , വെള്ളി, 29 ജൂണ്‍ 2018 (20:19 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കായുള്ള 14അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമിലേക്ക് ഓള്‍റൌണ്ടര്‍ ബെന്‍‌ സ്‌റ്റോക്‍സ് മടങ്ങിവന്നു എന്നതാണ് പ്രത്യേകത. ബാറ്റിംഗും ബോളിംഗും ശക്തമാക്കുന്ന ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് ടീം : ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍‌സ്റ്റോ, ജേക് ബാള്‍, ജോസ് ബട്‌ലര്‍, ടോം കുറാന്‍, അലക്‌സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്ക്‌സ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്.

ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറില്‍ അഞ്ച് ടെസ്‌റ്റ് മത്സരങ്ങളും മൂന്ന് ഏകദിനവും അത്രായും ട്വറ്റി-20 മത്സരങ്ങളുമാണുള്ളത്. ജൂലൈ 3ന് ആരംഭിക്കുന്ന പര്യടനം സെപ്റ്റംബര്‍ 11വരെ നീളും.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ ടീമില്‍ നിന്നും മാറി നിന്ന ശേഷമാണ് സ്‌റ്റോക്‍സ് മടങ്ങിയെത്തുന്നത്. പാകിസ്ഥാനെതിരയ ടെസ്‌റ്റ് മത്സരത്തിടെ പരിക്കേറ്റ താരം ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൊയേഷ്യന്‍ ടീമില്‍ അന്യഗ്രഹത്തില്‍ നിന്നുള്ള താരവും; തുറന്നു പറഞ്ഞ് റാക്കിറ്റിച്ച്