Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാനിയല്‍ വെട്ടേറിയെ ഇന്ത്യയുടെ പരിശീലകനായി നിയമിക്കണമെന്ന് വിരാട് കോഹ്‌ലി

ഡാനിയല്‍ വെട്ടേറിയെ ഇന്ത്യയുടെ പരിശീലകനായി നിയമിക്കണമെന്ന് വിരാട് കോഹ്‌ലി

ഡാനിയല്‍ വെട്ടേറിയെ ഇന്ത്യയുടെ പരിശീലകനായി നിയമിക്കണമെന്ന് വിരാട് കോഹ്‌ലി
ന്യൂഡല്‍ഹി , ചൊവ്വ, 10 മെയ് 2016 (09:38 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഡാനിയല്‍ വെട്ടോറിയെ നിയമിക്കണമെന്ന് ടെസ്റ്റ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡ് ടീമിന്റെ മുന്‍ ക്യാപ്‌റ്റന്‍ ആണ് ഡാനിയല്‍ വെട്ടോറി. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയില്‍ ബി സി സി ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 
ഐ പി എല്ലില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ പരിശീലകനാണ് ഡാനിയല്‍ വെട്ടോറി. ഡങ്കന്‍ ഫ്ളെച്ചര്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം കഴിഞ്ഞ ഒന്നരവര്‍ഷമായി ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ കീഴിലായിരുന്നു ഇന്ത്യന്‍ ടീം.
 
അടുത്ത മാസം മുതല്‍ ഇന്ത്യക്ക് തിരക്കേറിയ സീസണാണ്. ഇന്ത്യയിലും വിദേശത്തുമായി വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ 18 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത് കളിക്കുന്നത്. ട്വന്‍റി20 ലോകകപ്പിനു ശേഷം ഇന്ത്യക്ക് പുതിയ പരിശീലകനെ നിയമിക്കുമെന്ന് ബി സി സി ഐ അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗെയിലിനെ ഞാന്‍ പുറത്താക്കുകയായിരുന്നു; ഡിവില്ലിയേഴ്‌സിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു: കോഹ്‌ലി