Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ravindra Jadeja: ജഡേജയുടെ ബാറ്റിങ്ങില്‍ ആശങ്ക; ലോകകപ്പിന് അക്ഷര്‍ പട്ടേല്‍ മതിയെന്ന് അഗാര്‍ക്കര്‍

ഐപിഎല്ലില്‍ ഈ സീസണില്‍ മോശം ബാറ്റിങ് പ്രകടനമാണ് ജഡേജ കാഴ്ചവെയ്ക്കുന്നത്.

Axar patel, Ravindra jadeja, Cricket News, T20 World Cup, Webdunia Malayalam

രേണുക വേണു

, തിങ്കള്‍, 29 ഏപ്രില്‍ 2024 (16:36 IST)
Ravindra Jadeja: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവ്. ബാറ്റിങ്ങിലെ മോശം ഫോമാണ് ജഡേജയ്ക്ക് തിരിച്ചടിയായത്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പ്ലേയിങ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയുന്ന താരം അക്ഷര്‍ പട്ടേല്‍ ആണെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ അഭിപ്രായം. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കൂടി താല്‍പര്യം കണക്കിലെടുത്താകും അന്തിമ തീരുമാനം. 
 
ഐപിഎല്ലില്‍ ഈ സീസണില്‍ മോശം ബാറ്റിങ് പ്രകടനമാണ് ജഡേജ കാഴ്ചവെയ്ക്കുന്നത്. ഒന്‍പത് കളികളില്‍ നിന്ന് 131.93 സ്‌ട്രൈക്ക് റേറ്റില്‍ നേടിയിരിക്കുന്നത് 157 റണ്‍സ് മാത്രം. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഈ സ്‌ട്രൈക്ക് റേറ്റ് യാതൊരു ഗുണവും ചെയ്യില്ലെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. പത്ത് കളികളില്‍ നിന്ന് 134 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലിന്റെ സ്‌ട്രൈക്ക് റേറ്റ് 135.35 ആണ്. 
 
അതേസമയം ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം പിടിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL Orange Cap: സീസണിൽ 500 റൺസ് വീണ്ടുമടിച്ച് കോലി, സുദർശനും റുതുരാജും പണിതന്നതോടെ സഞ്ജു നാലാം സ്ഥാനത്ത്