Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവനൊരു അപൂർവ താരമാണ്, ഗ്രൗണ്ടിൽ കാണാൻ കിട്ടുന്നതും അപൂർവം: ഹാർദ്ദിക്കിനെ തോണ്ടി ജഡേജ

അവനൊരു അപൂർവ താരമാണ്, ഗ്രൗണ്ടിൽ കാണാൻ കിട്ടുന്നതും അപൂർവം: ഹാർദ്ദിക്കിനെ തോണ്ടി ജഡേജ
, ബുധന്‍, 6 ഡിസം‌ബര്‍ 2023 (18:45 IST)
ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഇടയ്ക്കിടെ പരിക്കുകള്‍ അലട്ടുന്നത് മൂലം ഹാര്‍ദ്ദിക്കിന്റെ സേവനം ടീമിന് നഷ്ടമാകുന്ന സാഹചര്യത്തിലാണ് അജയ് ജഡേജയുടെ പരിഹാസം. അപൂര്‍വമായി മാത്രം ഗ്രൗണ്ടില്‍ കാണുന്ന അപൂര്‍വ പ്രതിഭയാണ് ഹാര്‍ദ്ദിക്കെന്നാണ് ജഡേജ തുറന്നടിച്ചത്.
 
പേസ് ബൗളിംഗ് ഓള്‍റൗണ്ടറെ നമുക്ക് അപൂര്‍വമായാണ് ലഭിക്കാറുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യ എന്നത് ഒരു അപൂര്‍വ പ്രതിഭയാണ്.അപൂര്‍വമായി മാത്രമാണ് അദ്ദേഹത്തെ ഗ്രൗണ്ടിലും കാണാന്‍ സാധിക്കുന്നത്. അജയ് ജഡേജ പറഞ്ഞു. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയായിരുന്നു ഹാര്‍ദ്ദിക്കിന് പരിക്കേറ്റത്. തുടര്‍ന്ന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയ്ക്ക് തന്നെ ഹാര്‍ദ്ദിക്കിന്റെ അസ്സാന്നിധ്യം കാരണമായെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
 
അതേസമയം പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പര ഹാര്‍ദ്ദിക്കിന് നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരകളിലും ഹാര്‍ദ്ദിക് കളിക്കുന്നില്ല. നിലവില്‍ വിശ്രമത്തിലുള്ള താരം വരുന്ന ഐപിഎല്ലോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023 മികച്ച വര്‍ഷമായിരുന്നു, പക്ഷേ.. ലോകകപ്പ് നഷ്ടമായതിന്റെ വേദന മറച്ചുവെയ്ക്കാതെ ഗില്‍