Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി തകര്‍ത്തടിക്കണം, പേസര്‍മാര്‍ എറിഞ്ഞിടണം; അഡ്‌ലെയ്‌ഡില്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു

കോഹ്‌ലി തകര്‍ത്തടിക്കണം, പേസര്‍മാര്‍ എറിഞ്ഞിടണം; അഡ്‌ലെയ്‌ഡില്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു

കോഹ്‌ലി തകര്‍ത്തടിക്കണം, പേസര്‍മാര്‍ എറിഞ്ഞിടണം; അഡ്‌ലെയ്‌ഡില്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു
അഡ്‌ലെയ്ഡ് , വെള്ളി, 7 ഡിസം‌ബര്‍ 2018 (16:38 IST)
ബാറ്റിനും കാലിനുമിടയിലൂടെ ചീറിപ്പാഞ്ഞ ഇഷാന്ത് ശര്‍മ്മയുടെ മനോഹരമായ പന്ത് ആരോണ്‍ ഫിഞ്ചിന്റെ കുറ്റി തെറിപ്പിക്കുമ്പോള്‍ ഓസീസ് ക്യാമ്പ് ഞെട്ടി. ഇന്നിംഗ്സ് തുടങ്ങിയ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഇങ്ങനെയൊരു പുറത്താകല്‍ ഫിഞ്ചും പ്രതീക്ഷിച്ചില്ല.

അഡ്‌ലെയ്ഡില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പുല്ലുള്ള പിച്ചായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ക്യൂറേറ്റര്‍ ഡാമിയന്‍ ഹൗവിന്റെ വാക്കുകള്‍ ഓസീസ് ക്യാമ്പ് ഓര്‍ത്തെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാരെ സൂക്ഷിക്കണമെന്ന ഷെയ്‌ന്‍ വാട്‌സന്റെ വാക്കുകള്‍ ഒരു മുന്നറിയിപ്പായിരുന്നെന്ന് ഓസീസ് ആരാധകര്‍ക്കും വ്യക്തമായി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. മൂന്നു വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാൾ 59 റൺസ് പിന്നിലാണ് അവര്‍. 61 റൺസുമായി ട്രാവിസ് ഹെഡ് ക്രീസിലുള്ളതാണ് കങ്കാരുക്കള്‍ക്ക് ആശ്വാസം നല്‍കുന്നത്.

മത്സരത്തില്‍ പിടി മുറുക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓസീസിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയും രണ്ടാം ഇന്നിംഗ്‌സില്‍ 350ന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്‌താല്‍ കളി ഇന്ത്യയുടെ വരുതിയിലാകും.

രണ്ടാം ഇന്നിംഗ്‌സില്‍ വിരാട് കോഹ്‌ലി തിളങ്ങുമെന്ന വിശ്വാസം ആരാധകരിലും ഇന്ത്യന്‍ ക്യാമ്പിലുമുണ്ട്. ക്യാപ്‌റ്റനൊപ്പം മറ്റാരെങ്കിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ സ്‌കോര്‍ ശക്തമാകും. മുരളി വിജയിലും ചേതേശ്വര്‍ പൂജാരയിലുമാണ് പ്രതീക്ഷ കല്‍പ്പിക്കുന്നത്.

അവസാന രണ്ടു ദിവസങ്ങളില്‍ പിച്ച് സ്‌പിന്നിന് വഴങ്ങുമെന്ന റിപ്പോര്‍ട്ട് അശ്വിന് നേട്ടമാകും. 33 ഓവറില്‍ 50 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.

ഓസീസ് ബോളര്‍മാരെ കൊതിപ്പിക്കുന്ന രീതിയില്‍ ഇഷാന്ത് ശര്‍മ്മയും ബുമ്രയും പന്തെറിയുന്നതും ഇന്ത്യക്ക് ആശ്വാസമാണ്. മുഹമ്മദ് ഷമിയുടെ പന്തുകളെ നേരിടാന്‍ ബാറ്റ്‌സ്‌മാന്മാര്‍ മടി കാണിക്കുമ്പോള്‍ ബുമ്രയുടെ ബോളുകളുടെ ഗതി എന്താണെന്നറിയാതെ പ്രതിരോധത്തിലേക്ക് വലിയുകയാണ് കങ്കാരുക്കള്‍.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും 20 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇന്ത്യന്‍ പേസര്‍മാര്‍ ഓസ്‌ട്രേലിയയിലും അതാവര്‍ത്തിക്കുമെന്ന് രണ്ടാം ദിവസത്തെ പ്രകടനത്തോടെ വ്യക്തമായി. പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഷമിക്കും സംഘത്തിനും കഴിയുന്നുണ്ട്.  ഈ സൂചന അതിഥേയര്‍ക്ക് തിരിച്ചടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുത്തോടെ ഇന്ത്യന്‍ ബോളര്‍മാര്‍; പ്രതിരോധം തീര്‍ത്ത് ഹേഡ് - അഡ്‌ലെയ്‌ഡില്‍ എന്തും സംഭവിക്കാം