Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിച്ചാല്‍ ജയിച്ചു; 2019 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യക്ക് അതികഠിനം

ജയിച്ചാല്‍ ജയിച്ചു; 2019 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യക്ക് അതികഠിനം

ജയിച്ചാല്‍ ജയിച്ചു; 2019 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യക്ക് അതികഠിനം
ന്യൂഡല്‍ഹി , ചൊവ്വ, 24 ഏപ്രില്‍ 2018 (18:57 IST)
ഇംഗ്ലീഷ് മണ്ണില്‍ അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ എതിരാളി  ശക്തരായ ദക്ഷിണാഫ്രിക്ക. ഇതോടെ ജൂണ്‍ അഞ്ചിന് നടക്കുന്ന ആദ്യ മത്സരം ഇന്ത്യക്ക് അഗ്നിപരീക്ഷയാകുമെന്ന കാര്യം ഉറപ്പായി.

ഐപിഎല്‍ മത്സരങ്ങള്‍ മൂലമാണ് ഇന്ത്യയുടെ ആദ്യ കളിയില്‍ മാറ്റമുണ്ടായത്. ലോധ കമ്മിറ്റി നിര്‍ദേശമനുസരിച്ച്  ഐപിഎല്‍ കഴിഞ്ഞ് 15 ദിവസത്തിനു ശേഷമെ ഇന്ത്യന്‍ ടീമിന് ഒരു അന്താരാഷ്‌ട്ര മത്സരം കളിക്കാന്‍ കഴിയൂ.

ഈ സാഹചര്യത്തില്‍ ആദ്യ ലോകകപ്പ് മത്സരം ജൂണ്‍ നാലിലേക്ക് മാറ്റണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി അംഗീകരിക്കുകയായിരുന്നു. ജൂണ്‍ രണ്ടിന് നടക്കേണ്ട മത്സരമാണ് അഞ്ചിലേക്ക് മാറ്റിയത്.

2019 ജൂൺ, ജൂലൈ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിക്ക് ടെന്‍‌ഷനോടു ടെന്‍‌ഷന്‍; കാരണം ‘ആ നാലുപേരും’ ധോണിയും സഞ്ജുവും