Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് വിലാപവും ഓസീസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും

പാക് വിലാപവും ഓസീസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും
ലോര്‍ഡ്‌സ് , ശനി, 14 ഫെബ്രുവരി 2015 (16:53 IST)
നിരവധി അട്ടിമറികള്‍ കണ്ട ലോകകപ്പായിരുന്നു 1999ലേത്. മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക വീണതും ഇന്ത്യ സിംബാവെയ്ക്കെതിരെ തോല്‍‌വി അറിഞ്ഞതും. കരുത്തരായ ദക്ഷിണാഫ്രിക്കയെ സിംബാവെ തോല്‍‌പ്പിച്ചതും ഈ വേളയില്‍ തന്നെയായിരുന്നു.

പന്ത്രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയ ആദ്യറൌണ്ടിലെ 30 മത്സരങ്ങള്‍ക്ക് ശേഷം സൂപ്പര്‍ 6 എന്ന ആശയം സംജാതമായത് 1999 ലോകകപ്പിലായിരുന്നു. എന്നാല്‍ അവസാന നാലില്‍ എത്താന്‍ കഴിഞ്ഞത് ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളായിരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡും പാകിസ്ഥാനും നേര്‍ക്കുനേര്‍വന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ റോജര്‍ ടൌസ്  (46),  കെയിന്‍സ് (44*‌) എന്നിവരുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 241 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ സയ്യിദ് അന്‍ വറുടെ (113) മികവില്‍ 47.3 ഓവറില്‍ ജയം നേടുകയും ഫൈനലിലേക്ക് ടിക്കറ്റ് നേടുകയുമായിരുന്നു.

എഡ്ബാസ്റ്റണില്‍ നടന്ന രണ്ടാം സെമി ഓസ്ട്രേലിയയും ദക്ഷണാഫ്രിക്കയും തമ്മിലായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ 49.2 ഓവറില്‍ 213 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയും അതേ സ്കോര്‍ തന്നെ നേടി. കളി ടൈ ആയതിനെ തുടര്‍ന്ന് സൂപ്പര്‍ സിക്‍സ് റൌണ്ടില്‍ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ നിന്ന ഓസ്ട്രേലിയ ഫൈനലിലേക്ക് എത്തുകയായിരുന്നു.

ലോഡ്‌സില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ 39 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ (4/33) നടത്തിയ പ്രകടനമാണ് പാകിസ്ഥാനെ വീഴ്‌ത്തിയത്.  ചെറിയ സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ മഞ്ഞപ്പട 20.1 ഓവറില്‍ ജയവും ലോകകപ്പും നേടുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam