Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 തുടങ്ങിയ സമയത്ത് 150 മികച്ച സ്കോറായിരുന്നു, ഇന്ന് സ്ഥിതി മാറി: രോഹിത് ശർമ

ടി20 തുടങ്ങിയ സമയത്ത് 150 മികച്ച സ്കോറായിരുന്നു, ഇന്ന് സ്ഥിതി മാറി: രോഹിത് ശർമ
, വ്യാഴം, 4 മെയ് 2023 (16:23 IST)
ടി20 ക്രിക്കറ്റ് തുടങ്ങിയ സമയത്ത് 150 റൺസെന്നത് വിന്നിംഗ് സ്കോർ ആയിരുന്നെന്നും എന്നാൽ ഇന്ന് സ്ഥിതി വളരെയധികം മാറിയെന്നും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഒരു അധിക ബാറ്ററെ കൂടി കളിപ്പിക്കാം എന്നത് ചേസിംഗിൽ വലിയ വ്യത്യാസം വരുത്തുന്നുണ്ടെന്നും രോഹിത് പറഞ്ഞു. ഐപിഎല്ലിൽ തുടർച്ചയായി 200ന് മുകളിലുള്ള ടാർജറ്റ് ടീം ചേയ്സ് ചെയ്തതിന് പിന്നാലെയാണ് രോഹിത്തിൻ്റെ പ്രതികരണം.
 
180 റൺസാണ് ഈ സീസണിലെ ശരാശരി സ്കോർ എന്നും എന്നാൽ തൻ്റെ ടീം മൂന്നോ നാലോ തവണ 200ന് മുകളിൽ റൺസ് വിട്ടുനൽകിയെന്നും അതിൽ മാറ്റം വരുത്താൻ ടീം ശ്രമിക്കണമെന്നും രോഹിത് പറഞ്ഞു. സമ്മർദ്ദഘട്ടങ്ങളിൽ മികച്ച ബൗളിംഗ് പ്രകടനങ്ങൾ നടത്താൻ കൂടി ടീമിന് സാധിക്കണമെന്നും രോഹിത് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit sharma: കാര്യം ഡെക്കാണ്, പക്ഷേ ഞങ്ങളുടെ രോഹിത്തിനെ തൊടുന്നോ? പഞ്ചാബിൻ്റെ ട്രോളിന് മറുപടി നൽകി ചെന്നൈയും രാജസ്ഥാനും