Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനെ വെറും കൊച്ചനാക്കിയ 2012

സച്ചിനെ വെറും കൊച്ചനാക്കിയ 2012
കൊച്ചി , വെള്ളി, 21 ഡിസം‌ബര്‍ 2012 (16:06 IST)
PTI
എണ്ണമറ്റ റെക്കോര്‍ഡുകളോടൊപ്പം സച്ചിന്റെ പേരില്‍ രണ്ടു യാദൃശ്ചികതകളുമുണ്ട്. 2012ല്‍ സച്ചിന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നു പ്രവചിച്ചതും സെലക്ടര്‍മാരോട് വിരമിക്കലിനെപ്പറ്റി സംസാരിക്കാന്‍ സമയമായെന്നു പ്രഖ്യാപിച്ചതും ഇന്ത്യന്‍ടീമിന്റെ രണ്ട് മുന്‍ക്യാപ്റ്റന്‍മാര്‍ തന്നെയാണ്.

ജനുവരി ഒന്നിന് സിഡ്നിയില്‍ സെഞ്ചുറി നേടുമെന്ന് ആ‍ശംസിച്ച് ശുഭവര്‍ഷം നേര്‍ന്നത് കൊല്‍ക്കത്ത ദാദ ഗാംഗുലിയാണ്. വര്‍ഷാന്ത്യമായപ്പോള്‍ സച്ചിന്റെ വിരമിക്കലിനായി മുന്‍ നിരയില്‍ നിന്നത് കപിലും ഗവാസ്കറുമാണ്.

സച്ചിന്‍ സിഡ്നിയില്‍ തകര്‍ക്കും

കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ ആദ്യഇന്നിംഗ്സില്‍ 73 റണ്‍സെടുത്ത് സച്ചിന്‍ ടീംഇന്ത്യയുടെ ടോപ് സ്കോററായി. 32 റണ്‍സ് എടുത്ത സച്ചിനായിരുന്നു രണ്ടാം ഇന്നിംഗ്സിലും ടോപ് സ്കോറര്‍.

ജനുവരി ഒന്നിന് ഗാംഗുലി പറഞ്ഞു. ‘സച്ചിന്‍ ഇപ്പോഴും മികച്ച ഫോമിലാണ്. ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ പ്രകടനം കൊണ്ടു ഇക്കാര്യം മനസിലാകും. നൂറാം സെഞ്ച്വറിയുടെ സമ്മര്‍ദ്ദവുമായാണ് സച്ചിന്‍ ഇപ്പോള്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. അടുത്ത ടെസ്റ്റില്‍ സച്ചിന്‍ മികച്ച പ്രകടനം നടത്തും. തന്റെ പ്രിയ ഗ്രൌണ്ടായ സിഡ്നിയില്‍ സെഞ്ചുറി നേടും‘

webdunia
PTI
ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറികളില്‍ നൂറ് തികയ്ക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു. സച്ചിന്റെ പ്രിയഗ്രൌണ്ടാണ് സിഡ്നി എന്നതുതന്നെ അതിന് കാരണം. സിഡ്നിയില്‍ കളിച്ച നാല് ടെസ്റ്റുകളില് മൂന്നിലും സച്ചിന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ ഓസീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ സച്ചിന് നൂറ് തികയ്ക്കാനായില്ല.

സച്ചിന്‍ 41 റണ്‍സിനാണ് പുറത്തായത്. 89 പന്തുകളില്‍ നിന്ന് എട്ട് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് സച്ചിന്‍ ഈ സ്കോറിലെത്തിയത്. പാറ്റിന്‍‌സണിനാണ് സച്ചിന്റെ വിക്കറ്റ്.

പതിമൂന്നിന്റെ നിര്‍ഭാഗ്യം

13 റണ്‍സെടുത്ത് നാലാം ടെസ്റ്റില്‍ സച്ചിന്‍ പുറത്ത്. ഓസീസിനെതിരായ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ടീം ഇന്ത്യ വന്‍ പരാജയത്തിലേക്ക്.

webdunia
PTI
അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സലിന്റെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ദൈവത്തിന്റെ വീഴ്ച. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പതിമൂന്നാം സ്ഥാനത്തേയ്ക്ക് വീണു.

ഒടുവില്‍ നൂറ്; ഇനി പൊയ്ക്കൂടെ?

ആ മാന്ത്രികസംഖ്യയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറികടന്നു. അന്താരാഷ്ട്രക്രിക്കറ്റില്‍ നൂറാം സെഞ്ച്വറിയും സച്ചിന്‍ സ്വന്തമാക്കി. ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് സച്ചിന്‍ ക്രിക്കറ്റില്‍ പൂര്‍ണതയുടെ അവതാരമായി. പക്ഷേ ടീം ഇന്ത്യ പരാജയം ഏറ്റുവാങ്ങി. നൂറാം സെഞ്ചുറിയും കടന്നില്ലേ ഇനി വിരമിക്കാമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരാന്‍ തുടങ്ങി. ഇനി വിരമിക്കാന്‍ സമയമായെന്ന് പരസ്യ അഭിപ്രായങ്ങളും.

webdunia
PTI
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുതിയ ഇന്നിംഗ്സ് ആരംഭിച്ചു. സച്ചിന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍‌സാരിയുടെ ചേമ്പറിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് സച്ചിന്‍ സത്യപ്രതിജ്ഞയെടുത്തത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ കായികതാരമാണ് സച്ചിന്‍.

പുതിയ റെക്കോര്‍ഡ് ‘മാസ്റ്റര്‍ ക്ലീന്‍ ബൌള്‍ഡ്‘

ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര കഴിഞ്ഞതോടെ ക്രിക്കറ്റ് ദൈവത്തിന്റെ യുഗാന്ത്യവുമാണോ എന്ന ചോദ്യം മാധ്യമങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങി. തുടര്‍ച്ചയായ മൂന്ന് ഇന്നിംഗ്സിലും ക്ളീന്‍ ബൗള്‍ഡായി മടങ്ങിയ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അത്ര അഭിമാനകരമല്ലാത്ത ഒരു ലോക റെക്കോര്‍ഡും സ്വന്തം പേരില്‍ ചേര്‍ത്തു ‘മാസ്റ്റര്‍ ക്ലീന്‍ ബൌള്‍ഡ്‘.
ഹൈദരാബാദ് ടെസ്റ്റിന്‍െറ ഒന്നാമത്തെ ഇന്നിങ്സില്‍ ട്രെന്‍റ് ബൂള്‍ട്ടാണ് സച്ചിനെ മടക്കി അയച്ചത്. ബംഗളൂരുവില്‍ ഡൂഗ് ബ്രെയ്സ്വെല്ലും ടിം സൗത്തീയും സച്ചിനെ പുറത്താക്കി.

webdunia
PTI
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 'ഓര്‍ഡര്‍ ഓഫ്ആസ്ട്രേലിയ' ബഹുമതി നല്‍കുന്നതില്‍ ഓസീസ് ക്രിക്കറ്റ് പ്രേമികള്‍ക്ക് എതിര്‍പ്പുണ്ടാക്കി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് എതിര്‍പ്പുകള്‍ പ്രവഹിച്ചത്.

2008ലെ മങ്കിഗേറ്റ് വിവാദത്തിള്‍ സച്ചിന്‍ ഹര്‍ഭജന്‍ സിംഗിനുവേണ്ടി വാദിച്ചു എന്നതാണ് ഓസീസുകാരെ പ്രകോപിപ്പിച്ചിച്ചത്. ഷേന്‍ വോണിന് നല്‍കും മുന്‍പ് സച്ചിന് നല്‍കിയതും വിവാദമായി. ബഹുമതി നല്‍കണമെന്നും നല്‍കേണ്ടന്നുമുള്ള തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രമുഖ കളിക്കാരില്‍ ചിലര്‍ സച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നു. ഉയരം കൂടും തോറും വീഴ്ചയുടെ ആഴവും?

റാങ്കിംഗില്‍ പതിനെട്ടാമത്

ഐ സി സി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ സച്ചിന്‍ പതിനെട്ടാ‍മത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് ഐസിസി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം.

webdunia
PTI
രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റണ്‍സ് നേട്ടം 34,000. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ രണ്ടു റണ്‍ എടുത്തതോടെയാണ് ഇതിഹാസ താരം പുതിയ റെക്കോര്‍ഡ് കുറിച്ചത്. പനേസറിന്റെ പന്തില്‍ രണ്ടാം റണ്‍സ് എടുത്താണ് സച്ചിന്‍ ഈ ചരിത്രനേട്ടത്തിന് അര്‍ഹനായത്.

വെറും രണ്ടു റണ്‍സ് മാത്രം ഏടുത്ത് റെക്കോര്‍ഡിലെത്തുകയെന്ന റെക്കോര്‍ഡും സച്ചിനു മാത്രം സ്വന്തമായി. മോശം പ്രകടനത്തിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണു സച്ചിന്‍റെ നേട്ടം.

സച്ചിനു വെറും 23 വയസ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 23 വര്‍ഷം തികച്ചു. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചുകൊണ്ടാണ് സച്ചിന്‍ ഈ അപൂര്‍വനേട്ടം ആഘോഷിക്കുന്നത്. ഇതോടെ സച്ചിന്‍ 191 ടെസ്റ്റ് മത്സരങ്ങളിലാണ് പങ്കാളിയായിരിക്കുന്നത്.

1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്ഥാനെതിരെ ടെസ്റ്റ് കളിച്ചുകൊണ്ടാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. വ്യാഴാഴ്ച സച്ചിന്‍റെ ക്രിക്കറ്റ് ജീവിതത്തിന് 23 വര്‍ഷം തികയുകയാണ്.

23 വര്‍ഷം പിന്നിടുമ്പോള്‍ 39കാരനായ ഈ മുംബൈക്കാരന്‍റെ പേരിനൊപ്പമാണ് ക്രിക്കറ്റിലെ പല റെക്കോര്‍ഡുകളും. ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ സച്ചിന്‍ തന്നെ.

webdunia
PRO
ഐസിസിയുടെ മികച്ച ടെസ്‌റ്റ് ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയില്‍ ആദ്യ 20ല്‍ നിന്നും ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ പുറത്തായി. പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്ന് ഒരു ബാറ്റ്സ്‌മാന്‍ പോലും ആദ്യ 20 ല്‍ ഇടം നേടിയില്ല.

മുന്‍ റാങ്കിംഗില്‍ ആദ്യ 20 ലെ ഇന്ത്യയുടെ ഏക പ്രതിനിധിയായിരുന്ന സച്ചിന്‍ ഇംഗ്ളണ്ടിനെതിരായ പരന്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇരുപത്തിരണ്ടാം സ്ഥാനത്തായി. ഓസ്‌ട്രേലിയന്‍ താരം മൈക്കിള്‍ ക്ളാര്‍ക്കാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്.

webdunia
PTI
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സമയമായെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്‌.‌ കഴിഞ്ഞ മൂന്ന്‌ മാസത്തെ സച്ചിന്റെ പ്രകടനം കാണിക്കുന്നത്‌ ഇതാണ്‌. എല്ലാ കളിക്കാര്‍ക്കും അവരുടേതായ സമയമുണ്ടെന്നും കപില്‍ പറഞ്ഞു.

ഇരുപത് വര്‍ഷത്തിലേറെ രാജ്യത്തെ സേവിച്ച മഹാനായ ബാറ്റ്‌സ്‌മാനാണ്‌ സച്ചിന്‍‍. എന്നാല്‍ ഇന്ത്യ 2011 ലെ ലോകകപ്പ്‌ സ്വന്തമാക്കിയ ശേഷം സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടതായതായിരുന്നുവെന്നും കപില്‍ പറഞ്ഞു.

സച്ചിനെ പ്രായം തളര്ത്തുന്നതായും ഫുട്‌വര്‍ക്കിനെ പ്രായം ബാധിച്ചതായും മുന്‍ ക്യാപ്റ്റന് സുനില് ഗവാസ്കറും അഭിപ്രായപ്പെട്ടു.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam