Select Your Language

Notifications

webdunia
webdunia
webdunia
webdunia

പനീര്‍ കട്‌ലറ്റ്

പനീര്‍ കട്‌ലറ്റ്
നാലുമണി പലഹാരങ്ങളിലും വ്യത്യസ്തത വേണ്ടേ. ഇതാ പനീര്‍ കട്‌ലറ്റ് സ്വയം പാകം ചെയ്യൂ...

ചേര്‍ക്കേണ്ടവ:

പനീര്‍ 500 ഗ്രാം
പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്ന്
മല്ലിയില അരിഞ്ഞത് 2 ടീസ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
ഉള്ളി കുനുകുനെ അരിഞ്ഞത് 2 കപ്പ്
റൊട്ടിപ്പൊടി ഒരു കപ്പ്
മസാലപ്പൊടി അര ടീസ്പൂണ്‍
മുട്ട ഒന്ന്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

പനീര്‍, പച്ചമുളക്, ഉള്ളി, മല്ലിയില, മുളകുപൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. പനീര്‍ മൈദ പോലെ കുഴഞ്ഞു കിട്ടുന്നതു വരെ കുഴച്ചെടുക്കുക. ഈ മാവ് ഒരു ചെറിയ ഉരുള എടുത്ത് കൈവെള്ളയില്‍ പരുത്തി, അടിച്ചു പതച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക. തക്കാളി സോസോ, പച്ചമുളക് ചേര്‍ത്ത തേങ്ങാ ചട്ണിയോ ചേര്‍ത്ത് ചൂടോടെ കഴിക്കുക.

Share this Story:

Follow Webdunia malayalam