Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുക്കളയിലെ ജോലിഭാരം കുറയ്‌‌ക്കാം, ഇതാ ചില പൊടിക്കൈകൾ

അടുക്കളയിലെ ജോലിഭാരം കുറയ്‌ക്കുന്നതിനുള്ള നുറുങ്ങു വിദ്യകൾ

അടുക്കളയിലെ ജോലിഭാരം കുറയ്‌‌ക്കാം, ഇതാ ചില പൊടിക്കൈകൾ
, ചൊവ്വ, 15 മെയ് 2018 (16:22 IST)
വീട്ടമ്മമാർക്ക് തലവേദന സൃഷ്‌ടിക്കുന്നയിടമാണ് അടുക്കള. അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിന് അവർ പെടാപ്പാടുപ്പെടുകയും ചെയ്യും. വീടുകളിലെ ആരോഗ്യത്തിന്റെ അടിസ്ഥാന ഉറവിടവും അടുക്കള തന്നെയാണ്. അടുക്കള ജോലിയിൽ സഹായകരമാകുന്ന ചില നുറുങ്ങു വിദ്യകൾ ഉണ്ട്. അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിനും എളുപ്പത്തിൽ ഭക്ഷണം തയ്യാറാക്കാനും മാർഗ്ഗങ്ങൾ പലതാണ്. അവ എന്തൊക്കെയെന്നല്ലേ...
 
1. ഇലവർഗങ്ങളുടെ പുതുമ നിലനിർത്താൻ
ചീര പോലുള്ള ഇലവര്‍ഗങ്ങള്‍ വേഗത്തില്‍ വാടി പോകാന്‍ ഇടയുണ്ട്. എന്നാൽ ഇവയുടെ പുതുമ നിലനിർത്താന്‍ ഐസ് ക്യൂബ് ട്രേയില്‍ വെച്ച് ഒവീസ് ഓയില്‍ വെള്ളത്തില്‍ ചേര്‍ത്ത് തണുപ്പിച്ച് സൂക്ഷിച്ചാൽ മതി.
 
2. മുട്ട വീണത് വൃത്തിയാക്കാൻ
മുട്ട വീണിടത്ത് കുറച്ച് ഉപ്പിട്ട് 10-15 മിനുട്ട് കാത്തിരിക്കുകയും ഉപ്പ് ചെറിയ അടരുകളായി മാറിയതിന് ശേഷം ഇത് നീക്കം ചെയ്യുക.
 
3. മുറിച്ചുവെക്കുന്ന പഴങ്ങളുടെ നിറം മാറുന്നത് തടയാന്‍
എല്ലാ വീടുകളിലും പിന്തുടരുന്ന ശീലമാണ് പഴങ്ങള്‍ നേരത്തെ മുറിച്ചു വെക്കുക എന്നത്. ഇത് ജോലിഭാരം കുറയ്‌ക്കാൻ സഹായിക്കുമെങ്കിലും അതിന്റെ നിറം പെട്ടെന്ന് മാറും. ഈ പ്രശ്‌നം പരിഹരിക്കാൻ മികച്ച വഴികളുണ്ട്. നാരങ്ങ നീരോ, തേനും വെള്ളവും ചേര്‍ത്ത മിക്‌സോ (ഒരു സ്പൂണ്‍ തേൻ‍, രണ്ട് ടീസ്പൂണ്‍ വെള്ളം) മുറിച്ച പഴങ്ങളില്‍ പുരട്ടുക. നാരങ്ങയിലെ സിട്രിക് ആസിഡ്, തേനിലെ പെപ്‌റ്റെഡ് എന്നീവ പഴവര്‍ഗ്ഗങ്ങളുടെ ഓക്‌സീകരണം കുറയ്ക്കുന്നു. ഇത് പഴങ്ങളുടെ പുതുമ നിലനിറുത്തുകയും ചെയ്യുന്നു.
 
4. ഉരുളക്കിഴങ്ങിന്റെ തോൽ എളുപ്പത്തിൽ കളയാൻ
കറികളിൽ ഉരുളക്കിഴങ്ങ് ഉപയോഗിക്കാത്ത വീടുകൾ വളരെ ചുരുക്കമാണ്. തോരനായും അല്ലാതെയുമൊക്കെയായി ഇത് ആളുകളുടെ പ്രിയ വിഭവങ്ങളിൽ ഇടം നേടിയിട്ടുമുണ്ട്. എന്നാൽ ഇതിന്റെ തോൽ കളയാൻ വളരെ ബുദ്ധിമുട്ടാണ്. പുഴുങ്ങിയ ശേഷം ഇതിന്റെ തൊലി സുഖമമായി കളയാനാകും. അല്ലെങ്കിൽ അല്പം തണുത്ത വെള്ളം ഒഴിച്ച് കളഞ്ഞാലും മതി.
 
5. മീന്‍ മണം പോകാന്‍
മീനിന്റെ മണം എല്ലാവർക്കും ഇഷ്‌ടമാകണമെന്നില്ല. അവയുടെ മണം കൈകളിൽ നിന്നും പാത്രങ്ങളിൽ നിന്നും കളയാനും ഇത്തിരി ബുദ്ധിമുട്ടാണ്. എന്നാല്‍ ഇനി മീന്‍ മണം പോകാന്‍ അല്‍പം പുളിയില ഇട്ട് കൈകഴുകിയാല്‍ മതി. കൈകഴുകാന്‍ മാത്രമല്ല പുളിയില കൊണ്ട് പാത്രം വൃത്തിയാക്കിയാലും ഈ ദുര്‍ഗന്ധം ഇല്ലാതാകും.
 
6. സവാള അരിയുമ്പോൾ കണ്ണ് നനയാതിരിക്കാൻ
സവാള അരിയുമ്പോള്‍ പലപ്പോഴും കണ്ണില്‍ നിന്നും വെള്ളം വരും. എന്നാൽ സവാള അരിയുന്നതിന് മുമ്പ് ഫ്രീസറില്‍ വെച്ച് നന്നായി തണുപ്പിച്ചതിനു ശേഷം അരിയാം. ഒപ്പം അരിയുന്ന സമയത്ത് വായില്‍ ഒരു കഷണം റൊട്ടി വെച്ച് ഒന്ന് പരീക്ഷിക്കൂ.
 
7. വെളുത്തുള്ളി പൊളിക്കാന്‍ ഏറെ എളുപ്പം
ക്യാന്‍സര്‍ പോലുള്ള അസുഖങ്ങൾ തടയാനും തടി കുറയ്‌ക്കാനുമെല്ലാം സഹായിക്കുന്ന വെളുത്തുള്ളിയുടെ തിലി കളയാൻ ഇത്തിരി ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാൽ‍, ഒരു ഗ്ലാസ്സില്‍ വെളിത്തുള്ളി ഇട്ട് നല്ലതു പോലെ കുലുക്കിയാൽ, അല്‍പം കഴിയുമ്പോള്‍ വെളുത്തുള്ളിയുടെ തോല്‍ തനിയേ പോവും.
 
8. പാല്‍ തിളച്ച് പോവാതിരിക്കാൻ
പാൽ തിളച്ച് പോകുന്നത് എല്ലാ വീടുകളിലെയും സ്ഥിരം കാഴ്‌ചയാണ്. എന്നാൽ പാൽ പാത്രത്തിനു മുകളില്‍ മരത്തിന്റെ സ്പൂണ്‍ വെയ്ക്കുക. പാല്‍ തിളച്ച് പോവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിസാരക്കാരനല്ല ചക്ക!