Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒട്ടും കയ്പ്പില്ലാതെ നല്ല കിടിലന്‍ പാവയ്ക്കാ തോരന്‍ ! ഇതാ പൊടിക്കൈ

ഒട്ടും കയ്പ്പില്ലാതെ നല്ല കിടിലന്‍ പാവയ്ക്കാ തോരന്‍ ! ഇതാ പൊടിക്കൈ
, ബുധന്‍, 4 ഓഗസ്റ്റ് 2021 (10:59 IST)
ഏറെ ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് പാവയ്ക്ക. പല സ്ഥലങ്ങളിലും ഇത് കയ്പ്പക്കാ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പാവയ്ക്ക തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കിയാല്‍ അത് കഴിക്കാത്തവര്‍ ധാരാളമാണ്. കാരണം, പേരുപോലെ തന്നെ പാവയ്ക്ക തോരന് ചെറിയൊരു കയ്പ്പുണ്ടാകുമെന്നത് തന്നെ കാരണം. പാവയ്ക്ക തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കുമ്പോള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് ഈ കയ്പ്പിനെ പമ്പ കടത്താം. 
 
തോരനുവേണ്ടി പാവയ്ക്ക അരിയുമ്പോള്‍ അതിന്റെ ഉള്ളിലെ കുരു പൂര്‍ണമായും ഒഴിവാക്കണം. നുറുക്കിവച്ച പാവയ്ക്കയില്‍ കുറച്ച് കല്ലുപ്പും മഞ്ഞള്‍ പൊടിയും വിതറുക. ശേഷം നന്നായി ഇളക്കുക. കല്ലുപ്പും മഞ്ഞള്‍പൊടിയും വിതറിയ പാവയ്ക്ക നന്നായി ഇളക്കിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും അനക്കാതെ വയ്ക്കണം. അങ്ങനെ ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പ് ഇല്ലാതാകാന്‍ സഹായിക്കും. പാവയ്ക്ക വേവിച്ചെടുക്കാന്‍ വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യവുമില്ല. ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തുവയ്ക്കുന്ന പാവയ്ക്കയില്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും നന്നായി വെള്ളം വരും. ഈ വെള്ളം മാത്രം മതി പാവയ്ക്ക വേവാന്‍. വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവാസികൾക്ക് മറ്റന്നാൾ മുതൽ യുഎഇ‌യിലേക്ക് മടങ്ങാം, ഇളവുകൾ പ്രഖ്യാപിച്ചു