Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല്ല് പൊടിയുന്ന നടന്‍ ആരാണ്? എന്താണ് എക്‌സൈസ് ടിനി ടോമിന്റെ മൊഴി എടുക്കാത്തത്: ബി ഉണ്ണികൃഷ്ണന്‍

പല്ല് പൊടിയുന്ന നടന്‍ ആരാണ്? എന്താണ് എക്‌സൈസ് ടിനി ടോമിന്റെ മൊഴി എടുക്കാത്തത്: ബി ഉണ്ണികൃഷ്ണന്‍
, വ്യാഴം, 8 ജൂണ്‍ 2023 (16:58 IST)
സിനിമാ മേഖലയിലെ ലഹരിഉപയോഗത്തെ പറ്റി വെളിപ്പെടുത്തലുകള്‍ നടത്തിയ നടന്‍ ടിനി ടോമിന്റെ മൊഴിയെടുക്കാന്‍ എന്തുകൊണ്ടാണ് എക്‌സൈസ് വകുപ്പ് തയ്യാറാകാത്തതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് റൈഡ് നടത്തിയ നടപടിയില്‍ ക്രിമിനല്‍ ഗൂഡാലോചന ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേള്ളനത്തില്‍ സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്ന കാര്യവും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
 
നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് ഈരാറ്റുപേട്ട എത്താന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് ടിനി ടോമിന്റെ മൊഴി എടുക്കാത്തത്. ഒരു നടന്റെ പല്ല് പൊടിഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്. ടിനിടോം എക്‌സൈസിന്റെ ബ്രാന്ദ് അംബാസിഡറായി ജോലി ചെയ്യുമ്പോള്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാണ്? ആരാണ് ഇതെല്ലാം ചോദിക്കേണ്ടത്? നടപടി എടുക്കണ്ടേ, അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോള്‍ അതില്‍ ഉത്തരവാദിത്തം കാണിക്കണം. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കുട്ടി ഇന്ന് സിനിമ താരം, ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം, ആളെ പിടികിട്ടിയോ ?