Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മലബാര്‍ ഭാഷയെ കുറച്ചുകൂടെ ലളിതമാക്കിയിട്ടുണ്ട്, വിമര്‍ശിക്കുന്നത് വായന ഇല്ലാത്തവര്‍: പ്രിയദര്‍ശന്‍

കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മലബാര്‍ ഭാഷയെ കുറച്ചുകൂടെ ലളിതമാക്കിയിട്ടുണ്ട്, വിമര്‍ശിക്കുന്നത് വായന ഇല്ലാത്തവര്‍: പ്രിയദര്‍ശന്‍
, ബുധന്‍, 1 ഡിസം‌ബര്‍ 2021 (08:36 IST)
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മലബാര്‍ ഭാഷ തന്നെയാണെന്ന് പ്രിയദര്‍ശന്‍. നേരത്തെ വിമര്‍ശനങ്ങള്‍ ഉണ്ടായതിനാല്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മലബാര്‍ ഭാഷയെ കുറച്ചുകൂടെ സോഫ്റ്റ് ആയിട്ടാണ് മരക്കാറില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഖസാക്കിന്റെ ഇതിഹാസം പോലെയുള്ള പുസ്തകങ്ങളൊന്നും വായിക്കാത്തവരാണ് മലബാര്‍  ഭാഷയെ കുറിച്ച് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 
 
കാസര്‍ഗോഡും കണ്ണൂരുമൊക്കെ ഭാഷയ്ക്ക് നല്ല വ്യത്യാസമുണ്ടെന്നും മലബാര്‍ ഭാഷ പലയിടത്തും നമുക്ക് മനസിലാകില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരം, തൃശൂര്‍ ഭാഷയിലൊക്കെ സിനിമ വരുന്നുണ്ട്. അതിനെയൊന്നും ആരും ഇതുപോലെ പരിഹസിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നില്ല. മലബാര്‍ ഭാഷ വരുമ്പോള്‍ മാത്രമാണ് ഈ പരിഹാസങ്ങളെന്നും മോഹന്‍ലാല്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാര്‍ ആക്ഷന്‍ സിനിമ മാത്രമല്ല, ഇമോഷണല്‍ ഡ്രാമ കൂടി: മോഹന്‍ലാല്‍