Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിയനിൽ മമ്മൂട്ടി, ലൂസിഫറിലും മമ്മൂട്ടി !

ഒടിയനിൽ മമ്മൂട്ടി, ലൂസിഫറിലും മമ്മൂട്ടി !
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (20:27 IST)
വലിയ സിനിമകൾ ആരുചെയ്താലും അവർ ആഗ്രഹിക്കുന്ന ഒന്നുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ ആ ചിത്രത്തിന്റെ ഭാഗമാകണം എന്ന്. എങ്കിലേ പൂർണത ലഭിക്കൂ എന്ന് അവർ വിശ്വസിക്കുന്നു.
 
ഒടിയൻ പൂർത്തിയായപ്പോൾ മോഹൻലാലും സംഘവും ആ ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യം കൊതിച്ചു. അങ്ങനെയാണ് ചിത്രത്തിന്റെ നരേഷൻ മമ്മൂട്ടി നടത്തിയത്. ഒടിയനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ആ സിനിമ തുടങ്ങുന്നത്.
 
ലൂസിഫർ പൂർത്തിയായപ്പോൾ പൃഥ്വിരാജ് ആലോചിച്ചതും മമ്മൂട്ടിയെ എങ്ങനെ ഈ സിനിമയുടെ ഭാഗമാക്കാം എന്നാണ്. ഒടുവിൽ അതിനൊരു വഴി കണ്ടെത്തി. ലൂസിഫറിന്റെ ടീസർ റിലീസ് മമ്മൂട്ടി ചെയ്യുക!
 
അതെ, മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെ വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ലൂസിഫറിന്റെ ടീസർ പുറത്തുവിടും. അങ്ങനെ ലൂസിഫറിന്റെയും ഭാഗമാകുകയാണ് മെഗാസ്റ്റാർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

96ലെ ജാനു ആകാൻ ഭാവന !