Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടിയന്റെ ഒടിവിദ്യ ഇനി തെലുങ്കില്‍, ഒടിടി റിലീസായി മോഹന്‍ലാല്‍ ചിത്രം

ഒടിയന്റെ ഒടിവിദ്യ ഇനി തെലുങ്കില്‍, ഒടിടി റിലീസായി മോഹന്‍ലാല്‍ ചിത്രം
, വ്യാഴം, 16 നവം‌ബര്‍ 2023 (18:01 IST)
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ഒടിയന്‍ തെലുങ്ക് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. മലയാളത്തില്‍ വമ്പന്‍ ഹൈപ്പോടെ എത്തിയ സിനിമയ്ക്ക് ബോക്‌സോഫീസില്‍ പ്രതീക്ഷിച്ചത്ര നേട്ടം സ്വന്തമാക്കാനായിരുന്നില്ല. എങ്കിലും ഏറെക്കാലം ഫസ്റ്റ് ഡേ റെക്കോര്‍ഡ് ഒടിയന്റെ പേരിലായിരുന്നു. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു മോഹന്‍ലാലിന്റെ നായികയായി എത്തിയത്.
 
ഒടിയന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഇടിവി വിന്‍ ആണ് വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കിയത്. ഈ മാസം 24 മുതലാകും ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ജീത്തു ജോസഫ് ചിത്രമായ നേരാണ് മോഹാന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ. മലൈക്കോട്ടെ വാലിബന്‍, ബാറോസ് എന്നീ ചിത്രങ്ങളാകും അതിന് ശേഷം മോഹന്‍ലാലിന്റേതായി തിയേറ്ററിലെത്തുന്ന സിനിമകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ലക്ഷ്യത്തോടെ പലരും എന്നെ സമീപിച്ചിട്ടുണ്ട്; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് രോഹിണിയുടെ വാക്കുകള്‍