Select Your Language

Notifications

webdunia
webdunia
webdunia
webdunia

L360: ബിഗ് ബജറ്റ് ഗിമ്മിക്സില്ല, തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലെത്തുക ടാക്സി ഡ്രൈവറായി

L360

അഭിറാം മനോഹർ

, ചൊവ്വ, 19 മാര്‍ച്ച് 2024 (19:45 IST)
മോഹന്‍ലാലിനെ നായകനാക്കി സൗദി വെള്ളയ്ക്ക സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായാകും സിനിമയില്‍ മോഹന്‍ലാലെത്തുക. സാധാരണ മനുഷ്യരും അവരുടെ ജീവിതവുമാകും സിനിമയില്‍ വിഷയമാകുക. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാകും മോഹന്‍ലാല്‍ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 
രജപുത്രയുടെ പതിനാലാമത് സിനിമയും മോഹന്‍ലാലിന്റെ 360 മത് സിനിമയുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളയ്ക്ക എന്നീ സിനിമകള്‍ക്ക് ശേഷമെത്തുന്ന തരുണ്‍ മൂര്‍ത്തി സിനിമയെന്ന നിലയില്‍ പ്രൊജക്ടിന് മുകളില്‍ പ്രതീക്ഷകളേറെയാണ്. കെ ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ രണ്ടാം വാരമാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. റാന്നി,തൊടുപുഴ ഭാഗങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 കോടിയിലും നില്‍ക്കില്ല ! മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ നേടിയ നേട്ടങ്ങള്‍