Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി ക്ലബില്‍ ഇടം പിടിച്ച് കായം‌കുളം കൊച്ചുണ്ണി ഇനി ചൈനയിലേക്ക്!

100 കോടി ക്ലബില്‍ ഇടം പിടിച്ച് കായം‌കുളം കൊച്ചുണ്ണി ഇനി ചൈനയിലേക്ക്!
, ബുധന്‍, 21 നവം‌ബര്‍ 2018 (15:09 IST)
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് മോഹന്‍ലാല്‍ - നിവിന്‍ പോളി ടീമിന്‍റെ കായംകുളം കൊച്ചുണ്ണി. പുലിമുരുകന് ശേഷം 100 കോടി ക്ലബില്‍ എത്തിയ സിനിമ ഇനി ചൈനയിലേക്ക് പറക്കുകയാണ്. മലയാളത്തില്‍ നിന്ന് ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കൊച്ചുണ്ണി മാറും.
 
ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് കായംകുളം കൊച്ചുണ്ണിയെ ചൈനയിലെത്തിക്കുന്നത്. മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ ചൈന മാര്‍ക്കറ്റില്‍ നിന്ന് ആയിരക്കണക്കിന് കോടികളാണ് സ്വന്തമാക്കിയത്. കൊച്ചുണ്ണിക്കും ചൈനയില്‍ അങ്ങനെയൊരു സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
 
ഇന്ത്യന്‍ റോബിന്‍‌ഹുഡിന്‍റെ കഥയാണ് എന്നതും കളരിപ്പയറ്റ് ഉപയോഗിച്ചിട്ടുണ്ട് എന്നതും ചൈനക്കാരെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ ഇടം‌പിടിച്ച ആദ്യ സിനിമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് സംഭവിച്ചത് ആവർത്തിക്കുമോ? ‘കളിയാക്കലുകൾ ഒക്കെ ആ സ്പിരിറ്റിൽ എടുക്കും’ - മെഗാ ഷോയിൽ ഒളിഞ്ഞിരിക്കുന്ന പുതിയ വിവാദങ്ങൾ