Select Your Language

Notifications

webdunia
webdunia
webdunia
webdunia

25 ദിവസം, കായംകുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 70 കോടി!

25 ദിവസം, കായംകുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 70 കോടി!
, തിങ്കള്‍, 5 നവം‌ബര്‍ 2018 (11:00 IST)
നിവിന്‍ പോളി - മോഹന്‍ലാല്‍ ചിത്രം കായം‌കുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 25 ദിവസം കൊണ്ട് 70 കോടി. ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞാണ് ഈ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്‍റെ പ്രയാണം.
 
മലയാള സിനിമയില്‍ ഏറ്റവും വേഗതയില്‍ 50 കോടി ക്ലബില്‍ ഇടം‌പിടിച്ച ചിത്രമാണ് കായം‌കുളം കൊച്ചുണ്ണി. മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ഒന്നാം നിരയിലേക്ക് പാഞ്ഞടുക്കുകയാണ് ഈ സിനിമ.
 
സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥയില്‍ പിറന്ന ഏറ്റവും വലിയ ഹിറ്റ് ആണിത്. യു എ ഇയിലും ജിസിസിയിലും കൊച്ചുണ്ണിക്ക് വലിയ ബിസിനസ് ആണ് നടന്നത്.
 
ഗോകുലം ഗോപാലന്‍ 45 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കായം‌കുളം കൊച്ചുണ്ണി വളരെ വേഗത്തില്‍ 100 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ ഗാനഗന്ധർവ്വനാക്കിയത് ആര്? അതിന് പിന്നിലും കഥകളുണ്ട്