Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോജു നായകനാകുന്ന ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്‍‌മാറി, ഉടന്‍ പുതിയ നായികയെ കണ്ടെത്തി ജോഷി!

ജോജു നായകനാകുന്ന ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്‍‌മാറി, ഉടന്‍ പുതിയ നായികയെ കണ്ടെത്തി ജോഷി!
, ശനി, 16 ഫെബ്രുവരി 2019 (15:23 IST)
ജോജു നായകനാകുന്ന ജോഷി ചിത്രത്തിന് ‘പൊറിഞ്ചു മറിയം ജോസ്’ എന്ന് പേരിട്ടു. നൈല ഉഷയാണ് ചിത്രത്തിലെ നായികയാകുന്നത്. നവാഗതനായ അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ.
 
മഞ്ജു വാര്യരാണ് ഈ സിനിമയില്‍ നായികയാകാനിരുന്നത്. എന്നാല്‍ മഞ്ജുവിന് ഡേറ്റ് ഇല്ലാത്തതിനാല്‍ ഒടുവില്‍ പിന്‍‌മാറുകയായിരുന്നു. പകരം നൈല ഉഷ വരികയാണ്. ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് നൈല ഉഷയ്ക്ക് ഈ സിനിമയില്‍.
 
ജോസഫിന് ശേഷം ജോജു നായകനാകുന്ന സിനിമ എന്ന നിലയിലാണ് പൊറിഞ്ചു മറിയം ജോസ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ സിനിമ ഒരു ആക്ഷന്‍ ഡ്രാമ ആയിരിക്കും. 
 
തൃശൂര്‍ കേന്ദ്രമാക്കിയുള്ള കഥയില്‍ കൂടുതല്‍ കഥാപാത്രങ്ങളും തൃശൂര്‍ ഭാഷ സംസാരിക്കുന്നവര്‍ ആയിരിക്കും. ഇന്നസെന്‍റും ചെമ്പന്‍ വിനോദ് ജോസും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. ജെയ്ക്സ് ബിജോയ് ആണ് സംഗീതം. 2015ല്‍ പുറത്തിറങ്ങിയ ലൈലാ ഓ ലൈലാ ആണ് ജോഷി ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറപ്പിച്ചോളൂ, സീതയുടെ ഇന്ദ്രൻ മടങ്ങിവരുന്നു!