ജയറാമിന്‍റെ പുതിയ സിനിമ ‘ലോനപ്പന്‍റെ മാമോദീസ’, അന്ന രേഷ്‌മ രാജന്‍ നായിക

ശനി, 1 സെപ്‌റ്റംബര്‍ 2018 (20:06 IST)
ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന് ‘ലോനപ്പന്‍റെ മാമോദീസ’ എന്ന് പേരിട്ടു. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ‘അങ്കമാലി ഡയറീസ്’ ഫെയിം അന്ന രേഷ്‌മ രാജനാണ് നായിക.
 
ശാന്തികൃഷ്ണ ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നസെന്‍റ്, അലന്‍‌സിയര്‍, ഇവ പവിത്രന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും ലോനപ്പന്‍റെ മാമോദീസയിലെ പ്രധാന താരങ്ങളാണ്. 
 
പെന്‍ ആന്‍റ് പേപ്പര്‍ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കമാലിയില്‍ സെപ്റ്റംബര്‍ അഞ്ചിന് ചിത്രീകരണം ആരംഭിക്കും.
 
പച്ചമരത്തണലില്‍, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ലിയോ തദേവൂസ്. നല്ല നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ഒരു എന്‍റര്‍ടെയ്നറായിരിക്കും ലോനപ്പന്‍റെ മാമോദീസയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

LOADING