Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണമാസ് - സൂപ്പര്‍സ്റ്റാറിന്‍റെ ‘പേട്ട’ ടീസര്‍ കാണാം !

മരണമാസ് - സൂപ്പര്‍സ്റ്റാറിന്‍റെ ‘പേട്ട’ ടീസര്‍ കാണാം !
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (11:47 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ ജന്‍‌മദിനമാണ് ഇന്ന്. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ ‘പേട്ട’യുടെ ടീസര്‍ ആരാധകര്‍ക്കായി പിറന്നാള്‍ ദിനത്തില്‍ തന്നെ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജും നിര്‍മ്മാണക്കമ്പനിയായ സണ്‍ പിക്‍ചേഴ്സും.
 
മരണമാസ് ടീസറാണ് രജനി അരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിന്‍റേജ് രജനി സ്റ്റൈല്‍ കാണാം എന്നതാണ് ടീസറിന്‍റെ പ്രത്യേകത. കാല്‍ നൂറ്റാണ്ടുമുമ്പ് രജനികാന്ത് നടന്നുവരുന്ന വിഷ്വല്‍ എങ്ങനെയോ അതിനെ അനുസ്മരിപ്പിക്കുന്ന ദൃശ്യത്തിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്.
 
അനിരുദ്ധ് ഈണമിട്ട തകര്‍പ്പന്‍ ഇന്‍‌ട്രൊ സോംഗ് ടീസറിലും അനുഭവിക്കാം. മാത്രമല്ല, രജനിക്ക് ഈ ചിത്രത്തിലുള്ള പല ലുക്കുകളും ടീസര്‍ പരിചയപ്പെടുത്തുന്നു.
 
വിജയ് സേതുപതിയാണ് ‘പേട്ട’യിലെ വില്ലന്‍. ജിത്തു എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേര്. നവാസുദ്ദീന്‍ സിദ്ദിക്കി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, മാളവിക മോഹനന്‍, മേഘ്ന ആകാശ്, മഹേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഒരു ഇരുണ്ട ഭൂതകാലമുള്ള പ്രൊഫസര്‍ കഥാപാത്രമായാണ് രജനികാന്ത് ഈ സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് വിവരം. പൊങ്കല്‍ റിലീസായി ലോകമെങ്ങും ജനുവരിയില്‍ പേട്ട പ്രദര്‍ശനത്തിനെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 കോടി ക്ലബ്ബൊക്കെ മമ്മൂട്ടി കുറേ കണ്ടതാ... !