Select Your Language

Notifications

webdunia
webdunia
webdunia
webdunia

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്: മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്: മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു

അഭിറാം മനോഹർ

, ഞായര്‍, 14 ഏപ്രില്‍ 2024 (10:32 IST)
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളിലെത്തി ബാന്ദ്രയിലെ വീടിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ മുംബൈ ഇന്ത്യന്‍സ് അന്വേഷണം ആരംഭിച്ചു.
 
ജയിലില്‍ കഴിയുന്ന ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടുന്നതായി കഴിഞ്ഞ വര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) വെളിപ്പെടുത്തിയിരുന്നു. 1998ലെ കൃഷ്ണമൃഗത്തെ സല്‍മാന്‍ ഖാന്‍ വേട്ടയായ്യിയ കേസ് ബിഷ്‌ണോയി സമൂഹത്തെ വേദനിപ്പിച്ചതായാണ് ലോറന്‍സ് ബിഷ്‌ണോയിയുടെ നിലപാട്. ബിഷ്‌ണോയിയുടെ സംഘത്തിലുള്ള സമ്പത് നെഹ്‌റ സല്‍മാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചുവരികയാണെന്ന് ബിഷ്‌ണോയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ദൗത്യസംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയുടെ രക്ഷകനായി എം എ യൂസഫലിയുടെ ഇടപെടൽ, പിവിആർ തർക്കത്തിന് പരിഹാരം