Select Your Language

Notifications

webdunia
webdunia
webdunia
webdunia

30 വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍ ചലച്ചിത്ര മേളയിലേക്ക് ഒരു ഇന്ത്യന്‍ സിനിമ, സന്തോഷം പങ്കുവെച്ച് ദിവ്യ പ്രഭയും കനി കുസൃതിയും

All We Imagined As light

കെ ആര്‍ അനൂപ്

, വെള്ളി, 12 ഏപ്രില്‍ 2024 (11:11 IST)
30 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ സിനിമ കാന്‍ ചലച്ചിത്ര മേളയിലേക്ക്.പായല്‍ കപാഡിയ സംവിധാനംചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് മെയ് മാസം 14 മുതല്‍ 25 വരെ നടക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. പായല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇത്. 1994ല്‍ പുറത്തിറങ്ങിയ സ്വം ആണ് ഇതിനുമുമ്പ് കാല്‍ ചലച്ചിത്ര മേളയില്‍ പാം ഡിയോര്‍ പുരസ്‌കാരത്തിനായി മത്സരിച്ചത്.ഷാജി എന്‍. കരുണ്‍ ആണ് ഈ സിനിമ സംവിധാനം ചെയ്തത്.
 
ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോള, ഷോണ്‍ ബേക്കര്‍, യോര്‍ഗോസ് ലാന്തിമോസ്, പോള്‍ ഷ്രെയ്ഡര്‍, മാഗ്നസ് വോണ്‍ ഹോണ്‍, പൗലോ സൊറെന്റീനോ തുടങ്ങിയ സിനിമകള്‍ക്ക് ഒപ്പം ഈ ഇന്ത്യന്‍ ചിത്രവും മത്സരിക്കും.
 
 കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രഭ എന്ന നേഴ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്.
ലേഡിബേര്‍ഡ്, ബാര്‍ബി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായിക ഗ്രെറ്റ ഗെര്‍വിഗാണ് ജൂറി അധ്യക്ഷ.
 
 
ബ്രിട്ടീഷ് ഇന്ത്യന്‍ സംവിധായകന്‍ സന്ധ്യാ സൂരിയുടെ സന്തോഷ് എന്ന ചിത്രം കാനിലെ അണ്‍ സേര്‍ട്ടന്‍ റിഗാര്‍ഡ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 1946ല്‍ ചേതന്‍ ആനന്ദ് ഒരുക്കിയ നീച നഗര്‍ ആണ് പാം ഡിയോര്‍ പുരസ്‌കാരം നേടിയ ഒരേയൊരു ഇന്ത്യന്‍ചിത്രം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

PVR Inox stopped screening Malayalam films: ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവും കാണാന്‍ പിവിആറിലേക്ക് ഓടേണ്ട ! അവിടെ മലയാളം സിനിമകള്‍ ഇല്ല