Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കൊറോണ പേപ്പേഴ്‌സ്' ഏപ്രില്‍ ആറിന്, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

'കൊറോണ പേപ്പേഴ്‌സ്' ഏപ്രില്‍ ആറിന്, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്

, വ്യാഴം, 30 മാര്‍ച്ച് 2023 (17:35 IST)
'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്തശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൊറോണ പേപ്പേഴ്‌സ്'. സിനിമയുടെ പ്രമോഷന്‍ തിരക്കുകളില്‍ സംവിധായകനും സംഘവും. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരും സിനിമയിലുണ്ട്. തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
  
പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dasara Twitter review:നാനി പൊളിച്ചു, ഷൈന്‍ ടോം ചാക്കോയുടെ മികച്ച പ്രകടനം