Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sophia Leone: പോൺ സ്റ്റാർ സോഫിയ ലിയോണിയെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പോലീസ്

Sophia Leone

അഭിറാം മനോഹർ

, ഞായര്‍, 10 മാര്‍ച്ച് 2024 (12:12 IST)
Sophia Leone
രതിച്ചിത്ര നടി സോഫിയ ലിയോണി(26) അന്തരിച്ചു. യുഎസിലെ മയാമിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഈ മാസം ഒന്നിന് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 
നടിയുടെ സംസ്‌കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ഗോഫണ്ട് മീ എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സോഫിയ ലിയോണി കഴിഞ്ഞയാഴ്ച വരെ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. 1997 ജൂണ്‍ 10ന് മയാമിയില്‍ ജനിച്ച സോഫിയ പതിനെട്ടാം വയസിലാണ് രതിച്ചിത്ര മേഖലയിലേക്ക് വരുന്നത്. മൂന്ന് മാസത്തിനിടെ രതിച്ചിത്ര മേഖലയില്‍ നിന്നുള്ള അന്തരിക്കുന്ന നാലാമത്തെ നടിയാണ് സോഫിയ ലിയോണി. ഈ വര്‍ഷം ജനുവരിയില്‍ നടി ജെസ്സി ജെയ്‌നും പെറുവിലെ നടിയായ തൈന ഫീല്‍ഡ്‌സും കഴിഞ്ഞ മാസം നടി കാഗ്‌നി ലിന്‍ കാര്‍ട്ടരും മരിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം, നടിയ്ക്ക് പിന്നാലെ മഞ്ഞുമ്മലിനെതിരെ എഴുത്തുകാരൻ ജയമോഹനും