Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, പൃഥ്വിയും ദുല്‍ക്കറും നിവിന്‍ പോളിയും ഭയക്കണം; ഇത് പുതിയ താരോദയം - ടൊവിനോ !

ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല; ഇത് ടൊവിനോ മാജിക് - പുതിയ താരം ജനിക്കുകയാണ്!

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, പൃഥ്വിയും ദുല്‍ക്കറും നിവിന്‍ പോളിയും ഭയക്കണം; ഇത് പുതിയ താരോദയം - ടൊവിനോ !
, ശനി, 4 മാര്‍ച്ച് 2017 (15:55 IST)
മോഹന്‍ലാല്‍ സിനിമ റിലീസാകുമ്പോള്‍ ഉണ്ടാകുന്ന ജനത്തിരക്ക് - ഒരു മെക്സിക്കന്‍ അപാരതയുടെ റിലീസ് ദിനത്തിലെ തിക്കും തിരക്കും കണ്ടവര്‍ അഭിപ്രായപ്പെട്ടതാണ്. ടൊവിനോ തോമസ് എന്ന താരം ജനിക്കുകയായിരുന്നു അവിടെ.
 
അതേ, ഏത് കഥാപാത്രത്തെയും സ്വന്തം തോളില്‍ ചുമക്കാന്‍ കെല്‍പ്പുള്ള മറ്റൊരു താരം കൂടി മലയാളത്തില്‍ പിറന്നിരിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ദുല്‍ക്കറും നിവിന്‍ പോളിയുമൊക്കെ ജനപ്രീതിയുടെ കാര്യത്തില്‍ ഭയക്കണം ഈ താരത്തെ. കാരണം ടൊവിനോ അത്രയ്ക്ക് വലിയ സ്ഥാനമാണ് മെക്സിക്കന്‍ അപാരത എന്ന ഒറ്റച്ചിത്രത്തിലൂടെ യുവജനങ്ങളുടെ മനസില്‍ നേടിയിരിക്കുന്നത്.
 
മെക്സിക്കന്‍ അപാരതയുടെ വരുന്ന ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നിരിക്കുകയാണ്. അനൂപ് കണ്ണന്‍ നിര്‍മ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ആദ്യദിനം മൂന്നുകോടിയിലേറെ കളക്ഷന്‍ നേടാനായതായാണ് വിവരം.
 
ആക്ഷനും സെന്‍റിമെന്‍റ്സും കോമഡിയും പ്രണയവുമെല്ലാം വഴങ്ങുന്ന ടൊവിനോ തോമസ് അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആയി മാറുമെന്ന് പ്രവചിക്കുന്നവര്‍ ഏറെയാണ്. ഇനി ടൊവിനോയുടെ ഭരണകാലമായിരിക്കുമോ? കാത്തിരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്കുവേണ്ടി ഒരു കോമ്പ്രമൈസും ചെയ്യരുത്, മമ്മൂട്ടി തുറന്നുപറഞ്ഞു!