Select Your Language

Notifications

webdunia
webdunia
webdunia
webdunia

പലതും മമ്മൂട്ടി വേണ്ടെന്നുവച്ചു, ആ ലിസ്റ്റ് കേട്ടാല്‍ അമ്പരക്കും!

പലതും മമ്മൂട്ടി വേണ്ടെന്നുവച്ചു, ആ ലിസ്റ്റ് കേട്ടാല്‍ അമ്പരക്കും!
, ബുധന്‍, 25 ജൂലൈ 2018 (15:44 IST)
മഹാഭാരതത്തില്‍ പറയാത്ത കഥയേതാണ് എന്ന് ചോദിക്കുന്നതുപോലെയാണ്, മമ്മൂട്ടി ചെയ്യാത്ത കഥാപാത്രം ഏതാണ് എന്ന് ചോദിക്കുന്നത്. എല്ലാ രീതിയിലുമുള്ള, എല്ലാവിധ സ്വഭാവ സവിശേഷതകളോടും കൂടിയ, എല്ലാ വിഭാഗത്തിലും പെട്ട കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്.
 
എന്നാല്‍ ചിലപ്പോഴൊക്കെ പല നല്ല കഥാപാത്രങ്ങളെയും മമ്മൂട്ടി വേണ്ടെന്നുവച്ചിട്ടുമുണ്ട്. മമ്മൂട്ടി വേണ്ടെന്നുവച്ചതിന് ശേഷം ആ ചിത്രങ്ങളില്‍ മറ്റുപലരും അഭിനയിക്കുകയും ആ സിനിമകള്‍ മെഗാഹിറ്റാകുകയും ചെയ്തിട്ടുള്ള ഒരുപാട് സംഭവങ്ങള്‍ ഉണ്ട്.
 
അതില്‍ ചിലത് നമുക്ക് ഓര്‍ത്തെടുക്കാം. ചില പ്രൊജക്ടുകള്‍ കേട്ടാല്‍ അമ്പരക്കുക തന്നെ ചെയ്യും. എന്തുകൊണ്ടായിരിക്കും മമ്മൂട്ടി ഇത് ഒഴിവാക്കിയതെന്ന് അതിശയപ്പെടും. 
 
മമ്മൂട്ടി ഒഴിവാക്കിയ സിനിമകളിലൂടെ സൂപ്പര്‍താരങ്ങളായവര്‍ പോലുമുണ്ട് എന്നറിയുമ്പോഴാണ് അത്തരം ഒഴിവാക്കലുകളുടെ വില മനസിലാകുന്നത്.
 
രോഷാകുലനായ ആ പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം മമ്മൂട്ടിയായിരുന്നു!
 
ഷാജി കൈലാസ് ‘ഏകലവ്യന്‍’ എന്ന സിനിമയിലെ മാധവന്‍ ഐ പി എസ് എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായില്ല. സുരേഷ്ഗോപി പിന്നീട് ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചിത്രം മെഗാഹിറ്റാകുകയും ചെയ്തു. ആ ചിത്രത്തിലൂടെ സുരേഷ്ഗോപി സൂപ്പര്‍സ്റ്റാറായി. രണ്‍ജി പണിക്കരുടെ തീ പാറുന്ന തിരക്കഥയായിരുന്നു ഏകലവ്യന്‍റെ ജീവന്‍.
 
മണിരത്നം പറഞ്ഞു, മമ്മൂട്ടി ചെയ്തില്ല!
 
‘ഇരുവര്‍’ എന്ന സിനിമയില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെല്‍‌വന്‍ എന്ന കഥാപാത്രമായി മണിരത്നത്തിന്‍റെ മനസില്‍ ആദ്യം മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ വച്ച് ഫോട്ടോഷൂട്ടുവരെ നടന്നതാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി ആ കഥാപാത്രം വേണ്ടെന്നുവച്ചു. പ്രകാശ്‌രാജ് ആ വേഷത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു.
 
ആ മാധ്യമപ്രവര്‍ത്തകനെയും മമ്മൂട്ടി വേണ്ടെന്നുവച്ചു!
 
ജോഷി സംവിധാനം ചെയ്ത ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. റോയിട്ടേഴ്സ് വേണു എന്ന മാധ്യമപ്രവര്‍ത്തകന്‍റെ കഥാപാത്രം താന്‍ ചെയ്യുന്നില്ല എന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. ആ കഥാപാത്രമായി പിന്നീട് മോഹന്‍ലാല്‍ വന്നു. പടം മെഗാഹിറ്റായി മാറുകയും ചെയ്തു.
 
മദ്യത്തിനടിമയായ പൊലീസുകാരനെ മമ്മൂട്ടി ഉപേക്ഷിച്ചു!
 
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മെമ്മറീസ്’ എന്ന ചിത്രത്തിലെ മദ്യത്തിനടിമയായ പൊലീസ് ഉദ്യോഗസ്ഥന്‍ സാം അലക്സായി മമ്മൂട്ടിയെ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി പിന്നീട് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്‍‌മാറി. പൃഥ്വിരാജ് സാം അലക്സായി മാറുകയും മെമ്മറീസ് മെഗാഹിറ്റാകുകയും ചെയ്തത് ചരിത്രം.
 
മമ്മൂട്ടിക്ക് ഇതിലും വലിയൊരു നഷ്ടം വേറെയില്ല!
 
ദൃശ്യം! അത് വേണ്ടെന്നുവയ്ക്കാന്‍ മമ്മൂട്ടിയെടുത്ത തീരുമാനം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയെ മോഹന്‍ലാല്‍ അനശ്വരമാക്കി. 
 
ആ അധോലോകനായകനെയും മമ്മൂട്ടിക്കുവേണ്ടി സൃഷ്ടിച്ചതാണ്!
 
മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കി മാറ്റിയ ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമയും മമ്മൂട്ടിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. വിന്‍സന്‍റ് ഗോമസ് എന്ന അധോലോക നായകനായി സംവിധായകന്‍ തമ്പി കണ്ണന്താനം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ മമ്മൂട്ടി പിന്‍‌മാറി. മോഹന്‍ലാല്‍ ആ കഥാപാത്രത്തിലൂടെ സൂപ്പര്‍താരമായി മാറുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ നായികയായി നിഖിലാ വിമലും സംയുക്താ മേനോനും