Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതം ഒരുപാട് പഠിപ്പിച്ചു, ഒരുപാട് മാറി, ഇപ്പോള്‍ ലോകത്തെ കാണുന്നത്പുതിയ മീരയായാണ്, നടി മീര ജാസ്മിന്‍ പറയുന്നു

ജീവിതം ഒരുപാട് പഠിപ്പിച്ചു, ഒരുപാട് മാറി, ഇപ്പോള്‍ ലോകത്തെ കാണുന്നത്പുതിയ മീരയായാണ്, നടി മീര ജാസ്മിന്‍ പറയുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (10:15 IST)
2022ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മകളിലൂടെ മലയാളത്തിലേക്ക് നടി മീര ജാസ്മിന്‍ തിരിച്ചെത്തി. തെലുങ്കില്‍ വിജയമായ 'വിമാനം'എന്ന സിനിമയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ക്വീന്‍ എലിസബത്തിലൂടെ ഇനിയൊരു മീര സിനിമാക്കാലം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സുഹൃത്തായ നരേന്റെ കൂടെ. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാളും ക്വീന്‍ എലിസബത്തില്‍ ഒന്നിക്കുമ്പോള്‍ ഇരുവര്‍ക്കും എന്തൊക്കെ മാറ്റം വന്നിട്ടുണ്ടെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മീര ജാസ്മിന്‍.
 
ഇത്ര വര്‍ഷങ്ങള്‍ കൊണ്ട് രണ്ടുപേര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്ന ചോദ്യത്തിന് മറുപടി പറഞ്ഞു തുടങ്ങുകയാണ് മീര.
 
'നരേന്‍ അന്നുമിന്നും ഒരുപോലെയാണ്. എനിക്കു പ്രത്യേകിച്ചൊരു മാറ്റവും തോന്നിയില്ല. പക്ഷേ എനിക്കൊരുപാട് മാറ്റമുണ്ടെന്ന് നരേന്‍ പറയുന്നു. ശരിയാണ് ഞാന്‍ ഒരുപാട് മാറി. ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ ലോകത്തെ കാണുന്നത് ഒരു പുതിയ മീരയായാണ്. ആ കാഴ്ച എന്നെ ആനന്ദിപ്പിക്കുന്നുണ്ട്. ആ സന്തോഷം പ്രേക്ഷകരിലേയ്ക്കും പകരാനാകുമെന്ന് കരുതുന്നു',-മീര ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേന്‍,ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അര്‍ജുന്‍ ടി. സത്യനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
 
സംവിധായകന്റെ വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ കൂടിയാണ് ചിത്രം.
 
വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കുഞ്ഞ് സര്‍പ്രൈസ്.. സന്തോഷത്തോടെ ബാലയുടെ ഭാര്യ, ആറുമാസങ്ങള്‍ക്കു ശേഷം വന്ന മാറ്റത്തെക്കുറിച്ച് എലിസബത്ത്