ഒരു കഥ വേണ്ടെന്ന് ഞാന്‍ പറഞ്ഞാലും ‘നമുക്കത് ചെയ്യാം’ എന്ന് ലാല്‍ സാര്‍ പറയാറുണ്ട്: ആന്‍റണി പെരുമ്പാവൂര്‍

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (19:27 IST)
ആയിരക്കണക്കിന് കഥകളാണ് മോഹന്‍ലാല്‍ ഒരു വര്‍ഷം കേള്‍ക്കാറുള്ളതെന്നും അതില്‍ നിന്ന് മൂന്നോ നാലോ സിനിമകളാണ് അദ്ദേഹം ചെയ്യാറുള്ളതെന്നും നിര്‍മ്മാതാവും മോഹന്‍ലാലിന്‍റെ സന്തത സഹചാരിയുമായ ആന്‍റണി പെരുമ്പാവൂര്‍. ചില കഥകള്‍ താന്‍ വേണ്ടെന്ന് പറഞ്ഞാലും ‘നമുക്കിത് ചെയ്യാ’മെന്ന് ലാല്‍ സാര്‍ പറയാറുണ്ടെന്നും ആന്‍റണി വ്യക്തമാക്കുന്നു.
 
ഒരുപാട് കഥകള്‍ അദ്ദേഹം നേരിട്ട് കേള്‍ക്കാറുണ്ട്. കേട്ട കഥകളില്‍ നിന്ന് ചിലത് വേണ്ട എന്ന് അദ്ദേഹം തന്നെ പറയാറുമുണ്ട്. ലോകം എപ്പോഴും കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്‍റെ നിഴല്‍ ഞാനാണ് എന്നതില്‍ അഭിമാനിക്കുന്നു - ആന്‍റണി പറയുന്നു.
 
ഞാന്‍ ഇപ്പോഴും മോഹന്‍ലാലിന്‍റെ ഡ്രൈവറായ ആന്‍റണി മാത്രമാണ്. അതിനപ്പുറം എനിക്ക് ഒന്നുമാകേണ്ട. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ആന്‍റണിയില്‍ നിന്ന് ആന്‍റണി പെരുമ്പാവൂരിലേക്കുള്ള എന്‍റെ യാത്ര ലാല്‍ സാറിന്‍റെ ദാനമാണ് - ആന്‍റണി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം അദേനിയുടെ മിഖായേലില്‍ മമ്മൂട്ടിയുടെ ‘ഫ്ലാഷ് എന്‍‌ട്രി’ ?