Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസരങ്ങളുമായി പ്രിന്‍റിംഗ് ടെക്നോളജി

അവസരങ്ങളുമായി പ്രിന്‍റിംഗ് ടെക്നോളജി
തിരുവനന്തപുരം , തിങ്കള്‍, 25 ഫെബ്രുവരി 2008 (16:56 IST)
WDWD
രാജ്യത്തിനും അകത്തും പുറത്തും തൊഴില്‍ സാധ്യതകള്‍ ഏറി വരുന്ന ഒരു മേഖലയാണ് പ്രിന്‍റിംഗ് ടെക്നോളജി. അച്ചടിശാലകളുടെ എണ്ണം കൂടുന്തോറും പ്രിന്‍റിംഗ് ടെക്നോളജിയില്‍ വൈദഗ്ധ്യം നേടുന്നവര്‍ക്ക് സാധ്യതകള്‍ ഏറെയാണ്.

നൂതന സാങ്കേതികതയുടെ പ്രായോഗിക ക്ഷമത പ്രിന്‍റിംഗ് ടെക്നോളജി രംഗത്ത് അനുദിനം മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അച്ചടിയില്‍ നിന്നും ഓഫ്സെറ്റിലേക്കും അതില്‍ നിന്നും ഡി.ടി.പി ഡിജിറ്റലിലേക്കും പ്രിന്‍റിംഗ് ടെക്നോളജി വളര്‍ന്നു കഴിഞ്ഞു. അതോടൊപ്പം അച്ചടി രംഗം ഏറ്റവും നൂ‍തനമായ ദൃശ്യവിസ്മയങ്ങള്‍ക്ക് വഴി തെളിച്ചു.

ഒരു കാലത്ത് അച്ചടി മേഖലയില്‍ കായികാധ്വാനം ഏറെ വേണ്ടി വന്നിരുന്നു. എന്നാല്‍ ഓട്ടോമേഷന്‍റെ വരവോടെ കമ്പോസിംഗിലും മറ്റും മാറ്റം വന്നു. കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് ആധിപത്യം പ്രിന്‍റിംഗ് രംഗത്ത് വലിയൊരു മാറ്റമുണ്ടാക്കി. കമ്പ്യൂട്ടറിന്‍റെ സ്ക്രീനില്‍ തെളിയുന്ന മാറ്റങ്ങള്‍ ആവശ്യാനുസരണം തിരുത്താനും വലിപ്പം കൂട്ടാനും കുറയ്ക്കാനും നിമിഷ നേരം മതി.

മാറ്ററുകള്‍ തയാറാക്കാന്‍ ഡി.ടി.പി ഓപ്പറേറ്റര്‍മാര്‍ മതിയെങ്കിലും അച്ചടിയില്‍ സമര്‍ത്ഥമായ മേല്‍നോട്ടം വഹിക്കുക എന്നത് ഒരു പ്രിന്‍റിംഗ് ടെക്നോളജിസ്റ്റിന്‍റെ ജോലിയാണ്. ഈ മേഖലയില്‍ പരിശീ‍ലനം നേടുന്നതിന് നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. കേരളത്തില്‍ ഷൊര്‍ണൂരിലുള്ള ഇന്‍സ്റ്റിട്യൂട്ട് ഓഫ് പ്രിന്‍റിംഗ് ടെക്നോളജി ഈ മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നു.

എസ്.എസ്.എല്‍.സി 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഇവിടെ പഠിക്കാന്‍ അവസരം ലഭിക്കും. പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്കും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കും പ്രവേശനത്തിന് 55 ശതമാനം മാര്‍ക്ക് മതിയാവും. പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി ജയിച്ചിരുന്നാല്‍ മതി.

കേരളത്തില്‍ 70 സീ‍റ്റുകളാണ് പ്രിന്‍റിംഗ് ടെക്നോളജിക്കുള്ളത്. കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ ബി.എസ്.സി പ്രിന്‍റിംഗ് ടെക്നോളജി കോഴ്സ് നടത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam