പൊടിയില്‍ നിന്നും ചൂടില്‍ നിന്നും മുഖത്തെ രക്ഷിക്കാം

വ്യാഴം, 5 മാര്‍ച്ച് 2015 (16:21 IST)
1. ചെറു ചൂടുവെള്ളത്തില്‍ കടലപ്പൊടി ചാലിച്ച് മുഖത്ത് തേക്കുന്നത് മുഖത്തെ പാടുകളും മുഖക്കുരുവും മാറാന്‍ സഹായിക്കും.
 
2. വെള്ളരിക്ക കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കണ്ണുകള്‍ക്ക് കുളിര്‍മ ലഭിക്കുന്നതിന് നല്ലതാണ്.

3. കാരറ്റ് നീര് ചുണ്ടില്‍ തേക്കുന്നത് ചുണ്ടിന് നിറം നല്കും

4. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. സൂര്യാഘാതം ഏറ്റുള്ള പാടുകള്‍ 
മായ്ക്കാന്‍ നല്ലതാണ്.

5. രണ്ടു സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങയും നന്നായി കലര്‍ത്തി മുഖത്ത് തേക്കുക. പതിനഞ്ചു മിനിറ്റിനു 
ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. നല്ലൊരു ഫേസ്‌പാക്ക് ആണിത്.

6. വെള്ളരിക്കയുടെ നീരും തണ്ണിമത്തങ്ങാനീരും സമം എടുത്ത്  മുഖത്ത് പുരട്ടുന്നതും പനിനീര്‍ കോട്ടണില്‍ മുക്കി മുഖത്ത് തടവുന്നതും 
നല്ലതാണ്.

വെബ്ദുനിയ വായിക്കുക